ഏഷ്യാനെറ്റ് ന്യൂസ് ഐഡിയ ഫെസ്റ്റിവൽ അഗോറയ്ക്ക് ഇന്ന് കൊടിയിറങ്ങും; സംവാദ വേദികളിൽ ഇന്നും പ്രമുഖർ, വൈകുന്നേരം സ്റ്റീഫൻ ദേവസിയുടെ സംഗീതസന്ധ്യയും
തിരുവനന്തപുരം: ഭാവി കേരളത്തിന് ദിശാബോധം നൽകി ഏഷ്യാനെറ്റ് ന്യൂസ് ഐഡിയ ഫെസ്റ്റിവൽ അഗോറയ്ക്ക് ഇന്ന് കൊടിയിറങ്ങും. അവസാന ദിനമായ ഇന്ന് വൈവിധ്യമാർന്ന സംവാദങ്ങളാണ് നടക്കുന്നത്. ഇസ്രോ ചെയർമാൻ വി.നാരായണൻ, ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ, ഫുട്ബോളർ സികെ വിനീത് അടക്കം നിരവധി പ്രമുഖർ ഇന്ന് സംവാദ വേദികളിൽ പങ

തിരുവനന്തപുരം: ഭാവി കേരളത്തിന് ദിശാബോധം നൽകി ഏഷ്യാനെറ്റ് ന്യൂസ് ഐഡിയ ഫെസ്റ്റിവൽ അഗോറയ്ക്ക് ഇന്ന് കൊടിയിറങ്ങും. അവസാന ദിനമായ ഇന്ന് വൈവിധ്യമാർന്ന സംവാദങ്ങളാണ് നടക്കുന്നത്. ഇസ്രോ ചെയർമാൻ വി.നാരായണൻ, ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ, ഫുട്ബോളർ സികെ വിനീത് അടക്കം നിരവധി പ്രമുഖർ ഇന്ന് സംവാദ വേദികളിൽ പങ്കെടുക്കും. അഗോറ രണ്ടാം പതിപ്പിന്റെ തീയതിയും ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് സ്റ്റീഫൻ ദേവസി നയിക്കുന്ന സംഗീതസന്ധ്യയും അരങ്ങേറും.ഇന്നത്തെ ചില പ്രധാന സെഷനുകൾROBOTICS AGORA DSഹൈസ്കൂൾ, ഹയർസെക്കന്‍ററി തലത്തിലുള്ളകുട്ടികൾക്കുള്ള റോബോട്ടിക്സ് വർക് ഷോപ്പ് ഇന്നും തുടരും. മറക്കരുത്.രാവിലെ 9 മണി മുതൽ 11 മണി വരെ നിശാഗന്ധിയിൽ.പ്രത്യേക റജിസ്ട്രേഷനില്ല. റജിസ്റ്റർ ചെയ്ത മുതിർന്നവർക്ക് കുട്ടികളുമായി വരാം.AI BOOT CAMP AGORA DSഎഐയെക്കുറിച്ച് പരിശീലനം നൽകുന്ന എഐ ബൂട്ട് ക്യാന്പ് ഇന്നും തുടരുന്നുണ്ട്.വേദി ജവഹർ ബാലഭവനിലാണ്.പ്രവേശനം സൗജന്യമാണ്.എല്ലാവർക്കും സ്വാഗതം.SCIENCE WORKSHOP AGORA DSകുട്ടികൾക്കായുള്ള സയൻസ് വർക് ഷോപ്പ് ഇന്നും തുടരും.അഞ്ചാം ക്ലാസ് മുതൽ 10- ക്ലാസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം.P VIJAYAN AGORA DSക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി.വിജയന്ഇന്ന് സംസാരിക്കാനുള്ളത് പൊലീസിംഗിനെക്കുറിച്ചല്ല.സാമൂഹ്യപ്രതിബദ്ധതയുള്ള സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്സ്, പ്രോജക്ട് ഹോപ്പ് എന്നതടക്കമുള്ള പദ്ധതികൾനടപ്പാക്കി വിജയിച്ച പി. വിജയൻ, ഒരു ആശയത്തിന്‍റെരസതന്ത്രം എന്തെന്ന് സംസാരിക്കും.HIGER EDUCATION IN AN ERA OF AI AGORA DSഎഐ കാലത്തെ ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ച്ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺഏഷ്യാനെറ്റ് ന്യൂസ് റീജ്യണൽ എഡിറ്റർ ആർ.അജയഘോഷുമായി സംസാരിക്കുന്നു.GENZ COMMUNISM AGORA DSഇനി കേരളത്തിന് കൗതുകമുള്ള വിഷയമാണ്.ജെൻസികളുടെ ഇടയിൽ കമ്മ്യൂണിസത്തിന്‍റെഭാവിയെക്കുറിച്ച് ചർച്ച ചെയ്യാൻ പി.രാജീവും മന്ത്രിസി.പി.ജോണും, മുതിർന്ന മാധ്യമപ്രവർത്തകൻഎം.ജി.രാധാകൃഷ്ണനുമെത്തും.RAJEEV CHANDRASEKHAR AGORA DSഭരണസംവിധാനത്തിലെ ടെക് സാന്നിധ്യത്തെക്കുറിച്ച്ബിജെപി സംസ്ഥാനാധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ,ടെക്നോക്രാറ്റ് ക്രിസ് ഗോപാലകൃഷ്ണൻ, ടെക്വിദഗ്ധൻ ഡോ. ടോണി തോമസ് എന്നിവർ സംസാരിക്കുന്നു.ISRO CHAIRMAN AGORA DS2047ൽ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണഏജൻസി എങ്ങനെയിരിക്കും? ഭാവി ദൗത്യങ്ങളെക്കുറിച്ചുംഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങളെക്കുറിച്ചുംഇസ്രോ ചെയർമാൻ ഡോ.വി.നാരായണൻ സംസാരിക്കുന്നു.CK VINEETH AGORA DSഫുട്ബോളർ സി.കെ.വിനീതെന്ന ഫുട്ബോളറുടെജീവിതാനുഭവം കേൾക്കാം. വേദി ദ ഫോറം,സമയം രാവിലെ 10 മുതൽ 11 മണി വരെ.MILLER AGORA DSപശ്ചിമേഷ്യയിലെ കലുഷിത കാലത്ത്,ഇന്ധനത്തെച്ചൊല്ലി യുദ്ധങ്ങൾ നടക്കുന്പോൾ,ചെറുരാജ്യങ്ങളുടെ ഭാവി എന്ന വിഷയത്തെക്കുറിച്ച്,ഖത്തറിലെ ജോർജ് ടൗൺ സർവകലാശാലാ ക്യാന്പസിലെഇന്‍റർനാഷണൽ റിലേഷൻസ് വിഭാഗത്തിലെ പ്രൊഫസർറോറി ഡേവി മില്ലറുമായി ദ് ഹിന്ദുവിന്‍റെഇന്‍റർനാഷണൽ അഫയേഴ്സ് എഡിറ്റർ സ്റ്റാൻലിജോണി സംസാരിക്കുന്നു.AGORA CONTINUES DSഏഷ്യാനെറ്റ് ന്യൂസിന്‍റെ ആശയങ്ങളുടെ ഉത്സവമായ അഗോറ തുടരും. അടുത്ത വർഷത്തെ അഗോറയുടെ തീയതികൾ ഇന്നേ പ്രഖ്യാപിച്ചാണ് ആശയോത്സവത്തിന് തിരശ്ശീല വീഴുക. ഹൈക്കോടതിയിലെ ന്യായാധിപൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
