ആരോഗ്യ ഇൻഷുറസ്: കാന്സര് ക്ലെയിമുകളില് 60% സ്ത്രീകളുടേത്; മുന്നില് സ്തനാര്ബുദം
കാന്‍സര്‍ സംബന്ധമായ ക്ലെയിമുകളില്‍ ഏകദേശം 60 ശതമാനവും സ്ത്രീകളുടേതാണെന്ന റിപ്പോര്‍ട്ടുമായി പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ്. സ്ത്രീകളുടെ ക്ലെയിമുകളില്‍ ഇവര്‍ തീര്‍പ്പാക്കിയതിൽ ഏറ്റവും കൂടുതല്&zw

കാന്‍സര്‍ സംബന്ധമായ ക്ലെയിമുകളില്‍ ഏകദേശം 60 ശതമാനവും സ്ത്രീകളുടേതാണെന്ന റിപ്പോര്‍ട്ടുമായി പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ്. സ്ത്രീകളുടെ ക്ലെയിമുകളില്‍ ഇവര്‍ തീര്‍പ്പാക്കിയതിൽ ഏറ്റവും കൂടുതല്‍ സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടവയായിരുന്നു. തൊട്ടുപിന്നില്‍ ഗര്‍ഭാശയവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളാണ്. 2026 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 85,900-ലധികം കാന്‍സര്‍ സംബന്ധമായ ക്ലെയിമുകളാണ് കമ്പനി തീര്‍പ്പാക്കിയത്. ഇതിനായി 780 കോടി രൂപയിലധികം നല്‍കി. സ്ത്രീകളുടെ ക്ലെയിമുകള്‍ മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 17 ശതമാനം വര്‍ധിച്ചു. ഇക്കാലയളവില്‍ തീര്‍പ്പാക്കിയ മൊത്തം ക്ലെയിമുകളില്‍ ഏകദേശം 30 ശതമാനവും 51 മുതല്‍ 60 വയസ്സുവരെയുള്ള പോളിസി ഉടമകളുടേതായിരുന്നു.സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട 22,000 ക്ലെയിമുകള്‍ക്കായി 160 കോടി രൂപയിലധികം നല്‍കി. അതേസമയം, കാന്‍സറല്ലാത്ത ഗര്‍ഭാശയ മുഴകളുമായി ബന്ധപ്പെട്ട 5,000 ക്ലെയിമുകള്‍ക്കായി 60 കോടി രൂപയിലധികവും നല്‍കി.രോഗനിര്‍ണയത്തില്‍ ഒതുങ്ങുന്നതല്ല ചെലവ്കാന്‍സര്‍ ചികിത്സ പല ഘട്ടങ്ങളിലായി നീണ്ടുപോകാം. കീമോതെറാപ്പി, റേഡിയേഷന്‍, ശസ്ത്രക്രിയ, തുടര്‍പരിശോധനകള്‍ എന്നിവ ഇതിന്റെ ഭാഗമാകാം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ചില കുടുംബങ്ങള്‍ ചികിത്സ വൈകിപ്പിക്കുകയോ പാതിവഴിയില്‍ നിര്‍ത്തുകയോ ചെയ്യുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.നേരത്തെയുള്ള രോഗനിര്‍ണയവും സാമ്പത്തിക തയ്യാറെടുപ്പും പ്രധാനം137 കാന്‍സര്‍ മരുന്നുകളുടെ വ്യാപാര മാര്‍ജിന്‍ 30 ശതമാനമായി പരിമിതപ്പെടുത്താനുള്ള ദേശീയ ഔഷധ വിലനിര്‍ണയ അതോറിറ്റിയുടെ നീക്കം രോഗികള്‍ സ്വന്തം കൈയില്‍നിന്ന് ചെലവാക്കേണ്ട തുക കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് കമ്പനികളുടെ വിലയിരുത്തല്‍. മരുന്നുകള്‍ക്കു പുറമേ ആശുപത്രിവാസം, രോഗനിര്‍ണയ പരിശോധനകള്‍, നീണ്ടുനില്‍ക്കുന്ന ചികിത്സ എന്നിവയുടെ ചെലവ് നേരിടാനും ആരോഗ്യ ഇന്‍ഷുറന്‍സ് പ്രധാനമാണെന്ന് കമ്പനി വ്യക്തമാക്കി.
