ചിരിയും ആഘോഷവുമായി 'മൂണ്വാക്ക്' ട്രെയ്ലര്; ചിത്രം ഡിസംബര് 24 ന്
പ്രഭുദേവ, യോഗി ബാബു, അജു വർഗീസ്, അർജുൻ അശോകൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘മൂൺവാക്ക്’ സിനിമയുടെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. ബിഹൈൻഡ്‌വുഡ്‌സ് പ്രൊഡക്ഷൻസിന്റെ ആദ്യ ഫീച്ചർ ഫിലിമായ ‘മൂൺവാക്ക്’ 2026 ഡിസംബർ 24-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ന

പ്രഭുദേവ, യോഗി ബാബു, അജു വർഗീസ്, അർജുൻ അശോകൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘മൂൺവാക്ക്’ സിനിമയുടെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. ബിഹൈൻഡ്‌വുഡ്‌സ് പ്രൊഡക്ഷൻസിന്റെ ആദ്യ ഫീച്ചർ ഫിലിമായ ‘മൂൺവാക്ക്’ 2026 ഡിസംബർ 24-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എ.ആർ. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം എ.ആർ. റഹ്മാനും പ്രഭുദേവയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സംഗീതത്തിനും നൃത്തത്തിനും ഹാസ്യത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ഒരു മുഴുനീള കോമഡി എന്റർടെയ്‌നറായിരിക്കും ‘മൂൺവാക്ക്’ എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ട്രെയിലർ പുറത്തിറക്കിയിട്ടുണ്ട്.രസകരമായ മുഹൂർത്തങ്ങളും വ്യത്യസ്തമായ കോമഡി രംഗങ്ങളും ഒട്ടേറെ കൗതുകമുണർത്തുന്ന കഥാപാത്രങ്ങളുമാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം. ചിത്രത്തിന്റെ രസകരമായ ലോകത്തേക്കുള്ള ഒരു കാഴ്ചയാണ് ട്രെയിലർ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ട്രെയിലറിന്റെ അവസാന ഭാഗത്ത് എ.ആർ. റഹ്മാൻ പറയുന്ന ഒരു സംഭാഷണവും ശ്രദ്ധേയമാണ്. “നാല് പേര് സന്തോഷമായി ചിരിക്കുന്നുണ്ടെങ്കിൽ അതിൽ തെറ്റൊന്നുമില്ല” എന്ന അർത്ഥം വരുന്ന “നാലു പേരു സന്തോഷമാ സിരിക്കറാങ്കന്നാ, ഏതുവും തപ്പില്ല” എന്ന സംഭാഷണം ചിത്രത്തിന്റെ അടിസ്ഥാന ആശയത്തെത്തന്നെ പ്രതിഫലിപ്പിക്കുന്നു. ആളുകളെ ഒരുമിപ്പിക്കാനും സന്തോഷം പകരാനും ചിരിയുടെ നിമിഷങ്ങൾ ആഘോഷിക്കാനുമുള്ള ലളിതവും മനോഹരവുമായ കാഴ്ചപ്പാടാണ് ഈ വാക്കുകളിലൂടെ പങ്കുവെക്കുന്നത്.#FamilyLaughter, #HolidayLaughter എന്നീ ആശയങ്ങൾ മുൻനിർത്തിയൊരുക്കുന്ന ചിത്രം അവധിക്കാലത്ത് കുടുംബത്തോടൊപ്പം തിയേറ്ററിലെത്തി ഒരുമിച്ച് ചിരിക്കാനും സന്തോഷം പങ്കിടാനും പ്രേക്ഷകരെ ക്ഷണിക്കുന്നു. ഹാസ്യവും സംഗീതവും നൃത്തവും കോർത്തിണക്കിയ ഒരു പൂർണ്ണ കുടുംബവിനോദ ചിത്രമായിരിക്കും ‘മൂൺവാക്ക്’. ബിഹൈൻഡ്‌വുഡ്‌സിന്റെ സ്ഥാപകനും സി.ഇ.ഒയുമായ മനോജ് നിർമ്മല ശ്രീധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യോഗി ബാബു 16 വ്യത്യസ്ത വേഷങ്ങളിൽ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രധാന സവിശേഷതയാണ്. പ്രേക്ഷകർക്ക് അപ്രതീക്ഷിതവും രസകരവുമായ നിരവധി മുഹൂർത്തങ്ങൾ സമ്മാനിക്കുന്നതായിരിക്കും ഈ കഥാപാത്രപ്പകർച്ചകൾ.അജു വർഗീസ്, അർജുൻ അശോകൻ, സതീഷ് കുമാർ, നിഷ്മ ചെങ്കപ്പ, സുഷ്മിത നായക്, റെഡിൻ കിംഗ്‌സ്‌ലി, മൊട്ടൈ രാജേന്ദ്രൻ, ലോല്ലു സഭ സ്വാമിനാഥൻ, ദീപ ശങ്കർ, ഡോ. സന്തോഷ് ജേക്കബ്, രാംകുമാർ നടരാജൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. എ.ആർ. റഹ്മാന്റെ പ്രത്യേക അതിഥിവേഷവും ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണമാണ്. ഇതിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ് അദ്ദേഹം. പ്രഭുദേവയുടെ നൃത്തപ്രകടനങ്ങൾക്ക് ഇസൈ പുയലിന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും കൂടിയാകുമ്പോൾ പ്രേക്ഷകർക്ക് വേറിട്ടൊരു സംഗീതാനുഭവം തന്നെ ചിത്രം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.യു/എ സർട്ടിഫിക്കേഷൻ ലഭിച്ചിരിക്കുന്ന ചിത്രം ബിഹൈൻഡ്‌വുഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മനോജ് നിർമ്മല ശ്രീധരൻ, ദിവ്യ മനോജ്, പ്രവീൺ ഇലക് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഒരേസമയം ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ പദ്ധതി. റോമിയോ പിക്‌ചേഴ്‌സിന്റെ രാഹുലാണ് ചിത്രത്തിന്റെ ആഗോളതലത്തിലുള്ള വിപുലമായ തിയേറ്റർ വിതരണത്തിന് നേതൃത്വം നൽകുന്നത്. വർഷാവസാനത്തെ അവധിക്കാല റിലീസായി ഡിസംബർ 24-ന് പ്രേക്ഷകരിലേക്കെത്തുന്ന ‘മൂൺവാക്ക്’ ചിരിയും പാട്ടും നൃത്തവുമായി കുടുംബങ്ങൾക്കൊന്നാകെ ആസ്വദിക്കാവുന്ന ഒരു ആഘോഷമായിരിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. പി.ആർ.ഒ ഹെയിൻസ്.
