ഹെർണിയ; അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങൾ
ശരീരത്തിലെ മാംസപേശികൾ ദുർബലമാകുമ്പോൾ അതുവഴി ശരീരത്തിലെ ആന്തരാവയവങ്ങൾ പുറത്തേക്ക് തള്ളി വരുന്ന അവസ്ഥയാണ് ഹെര്‍ണിയ. ഇത് സാധാരണയായി കണ്ടു വരുന്നത് വയറിന്റെ ഭാഗത്താണ്.

Malayalam ഹെർണിയ; അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങൾ ഹെർണിയയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
Malayalam വേദനയും വീക്കവും ഭാരം ഉയർത്തുമ്പോഴും ചുമയ്ക്കുമ്പോഴും കഠിനമായ ജോലികൾ ചെയ്യുമ്പോഴുമൊക്കെ ഹെർണിയ ഉള്ള ഭാഗത്ത് വേദനയും വീക്കവും അനുഭവപ്പെടും.
Malayalam മുഴ ശരീരത്തിന്റെ ഒരു ഭാഗം മുഴച്ചു നിൽക്കുന്നതായി കാണുക, കിടക്കുമ്പോൾ മുഴ അകത്തേക്ക് പോയതായി അനുഭവപ്പെടുക, അമർത്തിയാലും മുഴ അകത്തേക്ക് പോയതായി തോന്നുക തുടങ്ങിയവയൊക്കെ ലക്ഷണങ്ങശാണ്.
Malayalam അടിവയറ്റിലെ നീർക്കെട്ട് അടിവയറ്റിലെ നീർക്കെട്ട്, അടിവയറ്റിലെ കടുത്ത വേദന തുടങ്ങിയവയൊക്കെ സൂചനകളാകാം.
Malayalam മലവിസർജ്ജനത്തിന് ആയാസപ്പെടുമ്പോള്‍ വേദന കൂടാം കുനിയുമ്പോഴും, ഭാരമുള്ള വസ്തുക്കൾ ഉയർത്തുമ്പോഴും, ചുമയ്ക്കുമ്പോഴും, മലവിസർജ്ജനത്തിന് ആയാസപ്പെടുമ്പോഴും വേദന കൂടാം.
Malayalam ദഹന പ്രശ്നങ്ങൾ ചിലതരം ഹെർണിയകളിൽ നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ്, അല്ലെങ്കിൽ മലബന്ധം പോലുള്ള ലക്ഷണങ്ങൾ കാണാം.
Malayalam ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഏറ്റവും മികച്ച 6 പച്ചക്കറികൾ
നല്ല ദഹനവും തിളക്കമുള്ള ചർമ്മവും വേണോ? ഈ പച്ചക്കറി ശീലമാക്കൂ
ബ്ലഡ് ക്യാൻസർ; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്
ഓസ്റ്റിയോപൊറോസിസ്; ഈ സൂചനകളെ തിരിച്ചറിയാതെ പോകരുത്
