വീണ്ടും സിസ്റ്റം ഫെയിൽഡ്; അപകടത്തിൽ പരിക്കേറ്റയാൾ ആശുപത്രിയിൽ 11 ദിവസം അജ്ഞാതൻ, കുടുംബം വിവരമറിഞ്ഞത് മരണശേഷം
തിരുവനന്തപുരം: അധികൃതരുടെ കടുത്ത അനാസ്ഥ കാരണം വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ ആശുപത്രിയിൽ അജ്ഞാതനായി കഴിഞ്ഞത് 11 ദിവസം. കഴക്കൂട്ടം സ്വദേശി ജോൺസൻ്റെ കുടുംബത്തിനാണ് ഈ ദുരവസ്ഥ നേരിടേണ്ടിവന്നത്. ഒടുവിൽ മരണശേഷമാണ് കുടുംബം വിവരമറിഞ്ഞത്. ഒക്ടോബർ 17-നാണ് അപകടത്തിൽ പരിക്കേറ്റ ജോൺസനെ തിരുവനന്തപുരം മെഡി

തിരുവനന്തപുരം: അധികൃതരുടെ കടുത്ത അനാസ്ഥ കാരണം വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ ആശുപത്രിയിൽ അജ്ഞാതനായി കഴിഞ്ഞത് 11 ദിവസം. കഴക്കൂട്ടം സ്വദേശി ജോൺസൻ്റെ കുടുംബത്തിനാണ് ഈ ദുരവസ്ഥ നേരിടേണ്ടിവന്നത്. ഒടുവിൽ മരണശേഷമാണ് കുടുംബം വിവരമറിഞ്ഞത്. ഒക്ടോബർ 17-നാണ് അപകടത്തിൽ പരിക്കേറ്റ ജോൺസനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തിരിച്ചറിയൽ രേഖകൾ കൈവശമുണ്ടായിരുന്നിട്ടും കുടുംബത്തെയോ പൊലീസിനെയോ വിവരം അറിയിക്കാൻ തയ്യാറായില്ലെന്നാണ് മെഡിക്കൽ കോളേജ് അധികൃതർക്കെതിരെയുള്ള കുടുംബത്തിന്റെ ആരോപണം.അതേസമയം, ജോൺസനെ കാണാനില്ലെന്ന പരാതിയിൽ പോത്തൻകോട് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നുവെന്നും, മരണശേഷമാണ് ഇദ്ദേഹം ആശുപത്രിയിലുള്ള വിവരം തങ്ങൾ അറിഞ്ഞതെന്നും പൊലീസ് വ്യക്തമാക്കുന്നു. എന്നാൽ, രോഗിയെ പ്രവേശിപ്പിച്ചപ്പോൾ തന്നെ ഒരു തവണ എയ്ഡ് പോസ്റ്റിലും രണ്ട് തവണ പൊലീസ് സ്റ്റേഷനിലും വിവരം നൽകിയിരുന്നു എന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം.
