World Pneumonia Day 2026 : ന്യുമോണിയയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തെല്ലാം?
എല്ലാ വർഷവും നവംബർ 12-നാണ് ലോക ന്യുമോണിയ ദിനം (World Pneumonia Day) ആചരിക്കുന്നത്. ന്യുമോണിയ എന്ന രോഗത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കാനും പ്രതിരോധ നടപടികളെക്കുറിച്ചും ചികിത്സകളെക്കുറിച്ചും ബോധവൽക്കരണം നടത്താനുമാണ് ഈ ദിനം ആചരിക്കുന്നത്. 2009-ലാണ് ആദ്യമായി ലോക ന്യുമോണിയ ദിനം ആചരിച്ചു തുടങ്ങിയത്

എല്ലാ വർഷവും നവംബർ 12-നാണ് ലോക ന്യുമോണിയ ദിനം (World Pneumonia Day) ആചരിക്കുന്നത്. ന്യുമോണിയ എന്ന രോഗത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കാനും പ്രതിരോധ നടപടികളെക്കുറിച്ചും ചികിത്സകളെക്കുറിച്ചും ബോധവൽക്കരണം നടത്താനുമാണ് ഈ ദിനം ആചരിക്കുന്നത്. 2009-ലാണ് ആദ്യമായി ലോക ന്യുമോണിയ ദിനം ആചരിച്ചു തുടങ്ങിയത്.അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളെയും പ്രായമായവരെയും ബാധിക്കുന്ന ഈ ശ്വാസകോശ അണുബാധയെ പ്രതിരോധിക്കാനും, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കാനും വാക്സിനേഷന്റെ പ്രാധാന്യം അറിയിക്കാനും ലക്ഷ്യമിടുന്നു. ഇന്ത്യയിൽ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണകാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ന്യുമോണിയ എന്ന് 'ദി ലാൻസെറ്റ്' (2010) പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഈ പ്രായപരിധിയിലുള്ള കുട്ടികളിൽ സംഭവിക്കുന്ന ആകെ മരണങ്ങളിൽ 14% മുതൽ 26% വരെ ന്യുമോണിയ മൂലമാണ് ഉണ്ടാകുന്നത്.ന്യൂമോണിയ എന്ന് കേൾക്കുമ്പോൾ പലരും കരുതുന്നത് തുടർച്ചയായ ചുമയും ഉയർന്ന പനിയും മാത്രമുള്ള ഒരു അവസ്ഥയാണെന്നാണ്. എന്നാൽ ന്യൂമോണിയ എന്നത് ഇതുകൊണ്ട് മാത്രം അവസാനിക്കുന്ന ഒന്നല്ല. ശ്വാസകോശത്തിലുണ്ടാകുന്ന ഒരു അണുബാധയാണ് ന്യൂമോണിയ. ഇത് ശ്വാസകോശത്തിന്റെ സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. അതായത്, വെറുമൊരു ചുമയിൽ ഒതുങ്ങുന്നതല്ല ഈ രോഗം. കൃത്യസമയത്ത് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഇത് ജീവന് തന്നെ ഭീഷണിയായേക്കാം.രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി 24 മണിക്കൂറിനുള്ളിൽ തന്നെ രോഗനിർണയം നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. കാരണം, ഈ അവസ്ഥയിൽ ശ്വാസകോശത്തിൽ പഴുപ്പും ദ്രാവകവും നിറയുകയും തൽഫലമായി രക്തത്തിലേക്ക് ആവശ്യത്തിന് ഓക്സിജൻ എത്താതെ വരികയും ചെയ്യുന്നു.ന്യുമോണിയയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങൾചുമ : വരണ്ടതാകാം, അല്ലെങ്കിൽ മഞ്ഞയോ പച്ചയോ നിറത്തിലുള്ളതോ രക്തം കലർന്നതോ ആയ കഫം പുറത്തുവരാം.പനി, വിയർപ്പ്, വിറയൽ: ശരീരതാപനിലയിൽ വ്യതിയാനങ്ങൾ ഉണ്ടാകാം അല്ലെങ്കിൽ അത് വളരെ ഉയർന്നേക്കാം (ബാക്ടീരിയ മൂലമുള്ള അണുബാധകളിൽ ഇത് ചിലപ്പോൾ 105°F വരെ ഉയർന്നേക്കാം).ശ്വാസംമുട്ടൽ: സാധാരണ ദൈനംദിന പ്രവർത്തനങ്ങൾക്കിടയിലോ, വിശ്രമിക്കുമ്പോൾ പോലുമോ ശ്വാസം കിട്ടാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക.നെഞ്ചുവേദന: ആഴത്തിൽ ശ്വാസമെടുക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തീവ്രമാകുന്ന വേദന.ക്ഷീണവും ഊർജ്ജക്കുറവും: അമിതമായ തളർച്ച, ബലഹീനതന്യുമോണിയയിലേക്ക് നയിക്കുന്ന കാരണങ്ങൾമഞ്ഞുള്ള കാലാവസ്‌ഥപൊടി, പുക തുടങ്ങിയ അലർജികൾ∙പുകവലി∙ദീർഘ നാളായുള്ള ജലദോഷംസ്റ്റിറോയ്ഡ് ഉൾപ്പെടെ രോഗപ്രതിരോധ ശേഷി കുറയ്ക്കാൻ ഉപയോഗിക്കുന്ന മരുന്നുകളുടെ ദീർഘകാല ഉപയോഗം
